അപകടരഹിത തൊഴിലിടം
വ്യവസായശാലകളിൽ സുരക്ഷാ പരിശോധനയും പ്രത്യേക പരിശീലനവും: പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് "അപകടരഹിത തൊഴിലിടം: & ബോയിലേഴ്‌സ് വകുപ്പ് നടപ്പിലാക്കുന്ന വ്യവസായശാലകളിൽ തത്സമയ പരിശോധനയും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനവും ആരംഭിക്കൽ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ Kochuveli MSME Association Hall-ൽ ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ നിർവ്വഹിച്ചു.
ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീമതി. ഷീബ ജോർജ് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി ചടങ്ങിൽ സുരക്ഷാ ബോധവൽക്കരണത്തിനായി മലയാളം, ഹിന്ദി ഭാഷകളിൽ തയ്യാറാക്കിയ ലഘുലേഖകൾ പ്രകാശനം ചെയ്തു.
"തൊഴിലിടങ്ങളിലെ അപകടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ പദ്ധതിയിലൂടെ സാധിക്കും."ശ്രീമതി ബിന്ദു കൃഷ്ണ · ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി
തൊഴിലിടങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുക, വ്യവസായശാലകളിലെ അപകടങ്ങൾ കുറയ്ക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം സൃഷ്ടിക്കുക എന്നിവയിലൂടെ തൊഴിലിടങ്ങളിലെ അപകടങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വ്യവസായശാലകളിൽ 9998 സുരക്ഷാ സംസ്ഥാനത്തുടനീളമുള്ള പരിശോധനകൾ സംഘടിപ്പിക്കുകയും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനം നൽകുകയും ചെയ്യും.
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വ്യവസായ മേഖലയിൽ സുരക്ഷാ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിലിടങ്ങളെ കൂടുതൽ സുരക്ഷിതമാക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. തൊഴിലുടമകളും തൊഴിലാളികളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ വ്യവസായശാലകളിലെ അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നതിനും സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ചടങ്ങിൽ നിന്ന്
Event Notice Board — Kochuveli, 2026










ചടങ്ങിൽ പങ്കെടുത്തവർ
Present at the Ceremony
ശ്രീമതി ബിന്ദു കൃഷ്ണ ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി
ശ്രീമതി. ഷീബ ജോർജ് ഐ.എ.എസ് സ്പെഷ്യൽ സെക്രട്ടറി, തൊഴിൽ വകുപ്പ്
ശ്രീ. സൂരജ് കൃഷ്ണൻ ആർ ഡയറക്ടർ (I/C), ഫാക്ടറീസ് & ബോയിലേഴ്‌സ്
ശ്രീ. ഷാബുജാൻ റ്റി.കെ റീജിയണൽ ജോയിന്റ് ഡയറക്ടർ, കൊല്ലം
ശ്രീ എസ്. ഹരിലാൽ CITU സംസ്ഥാന സെക്രട്ടറി
ശ്രീ ആർ. സജിലാൽ AITUC സംസ്ഥാന സെക്രട്ടറി
ശ്രീ മാഹീൻ അബൂബക്കർ STU സംസ്ഥാന ട്രഷറർ
ശ്രീ. എ. ഫസിലുദ്ദീൻ KSSIA ജില്ലാ പ്രസിഡന്റ്
ശ്രീ. ദിനേശ്. ആർ ജനറൽ മാനേജർ, DIC
ശ്രീ റ്റി. എസ്. ശിവ ചന്ദ്രൻ പ്രസിഡന്റ്, കൊച്ചുവേളി MSME അസോസിയേഷൻ