Please ensure Javascript is enabled for purposes of website accessibility
സി.എം.ഒ പോർട്ടൽ

News All View

2025-ലെ വ്യവസായിക സുരക്ഷാ അവാർഡുകൾ വിതരണം ചെയ്തു

Image

                             അപകടരഹിത സുരക്ഷിത തൊഴിവീടം എന്ന ലക്ഷ്യം മുൻനിറുത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് വ്യവസായ സുരക്ഷിതത്വ അവാർഡുകൾ നൽകി വരുന്നു. തെരഞ്ഞെടുത്ത ഫാക്ടറികൾക്കുള്ള 2025 വർഷത്തെ വ്യവസായ സുരക്ഷിതത്വ അവാർഡ് ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം 2026 മാർച്ച് 4-ാം തീയതി ബുധനാഴ്ച രാവിലെ 11.00 മണിക്ക് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ വച്ച് ബഹു. തൊഴിലും നൈപുണ്യം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രി. ഷാനവാസ് ഐ. എ.എസ്-ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. കിലെ ചെയർമാൻ ശ്രീ. കെ.എൻ. ഗോപിനാഥ്, ചീഫ് ഇലക്നിക്കൽ ഇൻസ്പെക്ടർ ശ്രീ. ജി. വിനോദ്, കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസട്രീസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ശ്രീ. എ. ഫസലുദ്ദീൻ, എനർജി മാനേജെന്റ്റ് ഡയറക്ടർ ഡോ. ആർ. ഹരി കുമാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ചടങ്ങിൽ ഉണ്ടായിരുന്നു. ഹെഡ് ക്വാർട്ടേഴ്സ് ഇൻസ്പെക്ടറുടെ ചാർജ്ജുള്ള ശ്രീ. രമേശ് ചന്ദ്രൻ. ആർ, സുരക്ഷിതത്വ പ്രതിഞ്ജ ചൊല്ലിക്കൊടുത്ത ചടങ്ങിൽ ഹെഡ് ക്വാർട്ടേഴ്സ് ജോയിന്റ് ഡയറക്ടർ ശ്രീ. ഷാബുജാൻ റ്റി.കെ കൃതഞ്ജത രേഖപ്പെടുത്തി. അവാർഡ് ലഭിച്ചത ഫാക്ടറികളെ സംബന്ധ വിശദ വിവരം ചുവടെ ചേർക്കുന്നു.

ജോലിക്കാരുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, പേരൂർക്കട, എഫ്.എ.സി.റ്റി ലിമിറ്റഡ് ഉദ്യോഗമണ്ഡൽ എന്നീ ഫാക്ടറികൾ അവാർഡിനർഹമായി. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ടെക്സ്റ്റൈൽസ് & കയർ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നും അപ്റ്റീവ് കണക്ഷൻ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം, ബി.ഇ.എം.എൽ ലിമിറ്റഡ്, കഞ്ചിക്കോട്, പാലക്കാട് എന്നിവ അവാർഡിനർഹമായി. ഫുഡ്, ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയസ് കാഷ്യ ഇൻഡസ്ട്രീസ്, പുത്തൂർ എന്ന ഫാക്ടറിയും മറ്റുള്ളവ എന്ന വിഭാഗത്തിൽ സെയിന്റ്റ് - ഗോബൈൻ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, കഞ്ചിക്കോട് എന്ന ഫാക്ടറിയും അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡിന് ശ്രീ. യൂജീൻ ഫെർണാണ്ടസ്, ബി.പി.സി.എൽ കൊച്ചി റിഫൈനറി, ശ്രീ. സാബു വർഗീസ്, ഫാക്ട്, ഉദ്യോഗമണ്ഡൽ, ശ്രീ. സുധീഷ്, എച്ച്.എൽ.എൽ ലിമിറ്റഡ്, പേരൂർക്കട എന്നിവർ അർഹരായി. ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കർ അവാർഡിന് ശ്രീ. സന്തോഷ് കുമാർ പ്രജാപതി, ബി.പി.സി.എൽ കൊച്ചി റിഫൈനറി, ശ്രീ. മാമിൻ മാലിക്, ഫാക്ട്, ഉദ്യോഗമണ്ഡൽ എന്നിവർ അർഹരായി.

 

Image

        251 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വലിയ വ്യവസായശാലകകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ പെട്രോനെറ്റ് എൽ.എൻ.ജി, പുതുവൈപ്പും ഫുഡ് & ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ മാനെ-കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, അങ്കമാലിയും, വല്ലഭദാസ് കാഞ്ചി ലിമിറ്റഡ്, ആലപ്പുഴയും, റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്സ്റ്റൈൽസ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ വാക്ക്റൂ ഇൻ്റർനാണഷൺ പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോടും മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ അഗാപ്പെ ഡയഗനോസ്റ്റിക് ലിമിറ്റഡ്, പട്ടിമറ്റം, എറണാകുളവും അവാർഡിന് അർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എവിറ്റി നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ ശ്രീ. അനിൽ കുമാർ.എ-യും, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിലെ ശ്രീ. അൻജോ ജോർജ്ജും ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനുള്ള അവാർഡിന് എവിറ്റി നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ ശ്രീ നിഫാജ് അലി ഷേക്കും അർഹരായി.

101 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തു, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ സുഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ആലുവയും ഫുഡ് & ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ എ.ബി മൗരി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡും അർഹരായി. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്സ്റ്റൈൽസ്, പ്രിൻ്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ ദി മാതൃഭൂമി പ്രിന്റ്റിംഗ് ആന്റ് പബ്ലിഷിംഗ് കോ ലിമിറ്റഡ്, കോഴിക്കോട് മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളവും കൈരളി സ്റ്റീൽസ് & അലോയിസ് പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാടും അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് ശ്രീ. ചന്ദ്രമ. എസ്, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളവും, ശ്രീകുമാർ റ്റി.പി, എ.ബി മൗരി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡും ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനുള്ള അവാർഡിന് പാലക്കാട് ഗാഷ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിലെ ശ്രീ. ഇൻഷിയാജ് അഹമ്മദ് അർഹരായി.

20 മുതൽ 100 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ എഞ്ചിനീയറിംഗ് മരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ അൽഫോൺസ കാഷ്യ ഇൻഡസ്ട്രീസ്, പുത്തൂരും കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ എന്നീ വിഭാഗത്തിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി, പോഡെയർ എയർ പ്രോഡക്ട്‌സ്, എറണാകുളം എന്നിവയും പ്ലാസ്റ്റിക്, ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, ഐസ് പ്ലാൻ്റ് എന്നീ വിഭാഗത്തിൽ ശ്രീധരിയം ആയുർവേദിക് മെഡിസിൻസ് പ്രൈവറ്റ് ലിമിറ്റഡ്, കൂത്താട്ടുകുളം മറ്റുള്ളവ എന്ന വിഭാഗത്തിൽ അരപ്പട്ട എസ്റ്റേറ്റ് ടീ ഫാക്ടറി, മേപ്പാടി, വയനാട്, മലയാള മനോരമ കമ്പനി ലിമിറ്റഡ് വർക്സ് യൂണിറ്റ്, തോറ്റട, കണ്ണൂർ എന്നിവർ അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനുള്ള അവാർഡിന് ബി.പി.സി.എൽ കൊച്ചി റിഫൈനറി, പുതുവൈപ്പിനിലെ ശ്രീ. ഷാജിൻ.വൈ അർഹനായി.

20 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ കൺസ്ട്രക്ഷൻ മെറ്റീരിയൽ എന്ന വിഭാഗത്തിൽ യുഎൽസിസിഎസ് പാലാ സ്റ്റോൺ ഗ്രഫർ യൂണിറ്റ് കോട്ടയം ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ജനറൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ഇംപ്ലിമെൻ്റ്സ് എന്ന വിഭാഗത്തിൽ സെയിൻ മോട്ടോർസ്, കാസർകോഡും സാ മിൽസ് & ടിംബർ പ്രോഡക്ട്‌സ് വിഭാഗത്തിൽ എ.ബി.എസ് ടിംബേഴ്സ് സാ മിൽ & ഫർണിച്ചേഴ്സ്, ആലത്തൂരും മറ്റുള്ളവ എന്ന വിഭാഗത്തിൽ കാർബൊറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്, കളമശ്ശേരി കൊച്ചിയും അകായ് നാച്ചുറൽ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, പെരുമ്പാവൂരും അർഹരായി.

ഇവ കൂടാതെ ബെസ്റ്റ് സേഫ്റ്റി കമ്മിറ്റിയായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, കൊച്ചി റിഫൈനറിയും, എ.വി.റ്റി നാച്ചുറൽ പ്രോഡക്ട്‌സ് ലിമിറ്റഡ്, ആലുവയും ബസ്റ്റ് സ്റ്റാറ്റ്യൂട്ടറി സേഫ്റ്റി ഓഫീസറായി ശ്രീ. ആലംഗീർ ഖാൻ, ബി.പി.സി.എൽ കൊച്ചി റിഫൈനറി, പുതുവൈപ്പിൻ, ബസ്റ്റ് സ്റ്റാറ്റ്യൂട്ടറി വെൽഫെയർ ഓഫീസർ ശ്രീ. സാനു വിൽസൺ, തെർമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ്, പുളിയറക്കോണം, തിരുവനന്തപുരവും അവാർഡിന് അർഹരായി.

ബഹുമാനപ്പെട്ട തൊഴിലും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവാർഡുകൾ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷിതത്വ ദിനമായാ 2026 മാർച്ച് 4-ആം തീയതി തിരുവനന്തപുരത്തെ ഹോട്ടൽ ഡിമോറയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹു. തൊഴിലും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.