Please ensure Javascript is enabled for purposes of website accessibility

അവലോകനം

ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്

തൊഴിലും നൈപുണ്യവും മന്ത്രാലയത്തിന് കീഴിലാണ് ഫാക്ടറീസ് &ബോയിലേഴ്സ് വകുപ്പ്. ഫാക്ടറീസ് ആക്‌ട്, 1948, ഇന്ത്യൻ ബോയിലർ ആക്‌ട്, 1923 എന്നിവ ഫാക്ടറികൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് വകുപ്പിന്റെ പ്രധാന ഉത്തരവാദിത്തം. ഫാക്ടറി തൊഴിലാളികളുടെയും സാധാരണക്കാരുടെയും ക്ഷേമവും, ആരോഗ്യവും, സുരക്ഷയും ഉറപ്പാക്കുന്നതിനാണ് വകുപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡയറക്ടർ ആണ് വകുപ്പിന്റെ തലവന്‍. വകുപ്പിനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു, അതിന് കീഴിൽ 22 ഫാക്ടറി ഡിവിഷനുകളും 25 അധിക ഫാക്ടറി ഡിവിഷനുകളും ഉണ്ട്.

വകുപ്പ് നൽകുന്ന സേവനങ്ങൾ

  • ഫാക്ടറി ബിൽഡിംഗ് പ്ലാൻ അംഗീകാരം.
  • ഫാക്ടറികളുടെ രജിസ്ട്രേഷനും ലൈസന്സ്റ പുതുക്കലും.
  • ബോയിലർ ഡിസൈനുകൾ അംഗീകരിക്കുകയും അവയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
  • ബോയിലറുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
  • സ്ടീം ലൈനുകളുടെ രൂപകൽപ്പന അംഗീകരിച്ചുനല്കുകന്നു.
  • ബോയിലർ അറ്റൻഡന്റ്, ബോയിലർ ഓപ്പറേഷൻ എഞ്ചിനീയർ എന്നീ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നു.
  • വെൽഡർമാർക്കുള്ള യോഗ്യതാ, പുനർ യോഗ്യതാ ടെസ്റ്റുകള്‍ നടത്തി സർട്ടിഫിക്കറ്റുകൾ നല്കുകന്നു.
  • വകുപ്പ് ഉദ്യോഗസ്ഥർ, മാനേജ്‌മെന്റ് പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാവസായിക മേഖലയിലെ തൊഴിലാളികൾ എന്നിവർക്കായി ബോധവത്കരണ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

ദർശനം

തൊഴിൽപരമായ രോഗങ്ങളും വ്യാവസായിക അപകടങ്ങളും ഇല്ലാതാക്കുക




ദൗത്യം

വിവിധ നിയമങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഫാക്ടറികളിലെയും നിർമ്മാണ സ്ഥലങ്ങളിലെയും തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കുകയും അവരെ തൊഴിൽജന്യ രോഗങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും വ്യാവസായിക അപകടങ്ങൾ തടയുകയും ചെയ്യുക.