Please ensure Javascript is enabled for purposes of website accessibility
പ്രധാനപ്പെട്ട അലേർട്ടുകൾ

കേരള സംസ്‌ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡ് 2023 - 2024 മാർച്ച് 04, രാവിലെ 10 മണി , കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാൾ , എറണാകുളം. | തത്സമയം കാണുക

||

കേരള സംസ്‌ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡ് 2023 - 2024 മാർച്ച് 04, രാവിലെ 10 മണി , കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാൾ , എറണാകുളം. | തത്സമയം കാണുക

Image
Image
Image

കേരള സർക്കാർ

ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്

വ്യവസായ ശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനായി തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്. ഫാക്ടറീസ് & ബോയിലേഴ്സ് ഡയറക്ടർ ആണ് വകുപ്പ് തലവൻ. വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ സാധാരണ ജനങ്ങളുടെയും സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള 1948-ലെ ഫാക്ടറി ആക്ട്, 1923-ലെ ഇന്ത്യൻ ബോയിലർ ആക്ട് എന്നിവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് നടപ്പിൽ വരുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ചുമതല. വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളിലായും 22 ഫാക്ടറി ഡിവിഷനുകളായും 25 അഡീഷണൽ ഫാക്ടറി ഡിവിഷനുകളെയും തിരിച്ചിട്ടുണ്ട്.

  • ദർശനം

    തൊഴിൽപരമായ രോഗങ്ങളും വ്യാവസായിക അപകടങ്ങളും ഇല്ലാതാക്കുക

  • ദൗത്യം

    വിവിധ നിയമങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഫാക്ടറികളിലെയും നിർമ്മാണ സ്ഥലങ്ങളിലെയും തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കുകയും അവരെ തൊഴിൽജന്യ രോഗങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും വ്യാവസായിക അപകടങ്ങൾ തടയുകയും ചെയ്യുക.

Image
0
രജിസ്റ്റർ ചെയ്ത
ഫാക്ടറികൾ
Image
0
രജിസ്റ്റർ ചെയ്ത
ബോയിലറുകൾ
Image
0
ആകെ
തൊഴിലാളികൾ

ഞങ്ങളുടെ കരുത്ത്

ശ്രീ. പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി
ശ്രീ. വി. ശിവൻകുട്ടി
ബഹു. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി
ഡോ. കെ. വാസുകി IAS
സെക്രട്ടറി, ലേബർ & സ്കിൽസ്
ശ്രീ. പി. പ്രമോദ്
ഡയറക്ടർ, ഫാക്‌ടറീസ് & ബോയിലേഴ്‌സ്

ഓൺലൈൻ സേവനങ്ങൾ

Image

ഫാക്ടറി

ഒരു ക്ലിക്കിലൂടെ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന ഫാക്ടറി സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

ബോയിലർ

ഒരു ക്ലിക്കിലൂടെ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന ബോയിലർ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

കോംപീറ്റൻസി

ഒരു ക്ലിക്കിലൂടെ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന കോംപീറ്റൻസി സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

പൊതു സേവനങ്ങൾ

ഒരു ക്ലിക്കിലൂടെ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന പൊതു സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

വകുപ്പ് ഉപയോക്താക്കൾ

ഒരു ക്ലിക്കിലൂടെ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന വകുപ്പ് ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

സർക്കാർ സർക്കാരിലേക്ക്

ഒരു ക്ലിക്കിലൂടെ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകുന്ന സർക്കാർ സർക്കാരിലേക്ക് നൽകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

ആദ്യം സുരക്ഷ!

ആദ്യ പരി​ഗണന സുരക്ഷയ്ക്ക്

തൊഴിലാളികളുടെ ജീവിതവും ആരോഗ്യവും സംരക്ഷിക്കുക എന്നതാണ് ഏറ്റവും നിർണായകമായ വശം. ഫാക്ടറി, ബോയിലർ പരിതസ്ഥിതികളിൽ പലപ്പോഴും ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ, കനത്ത യന്ത്രങ്ങൾ, ഉയർന്ന താപനില, അപകടകരമായ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകുന്നത് അപകടങ്ങൾ, പരിക്കുകൾ, തൊഴിൽപരമായ ആരോഗ്യ അപകടങ്ങൾ എന്നിവ കുറയ്ക്കുന്നു.

ഇവന്റുകൾ

പുതിയ പ്രവർത്തനങ്ങൾ

പതിവ് ചോദ്യങ്ങൾ

പെർമിറ്റുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ

കേരളത്തിലെ ഫാക്‌ടറീസ് ബോയിലേഴ്‌സ് വകുപ്പിൽ നിന്ന് ഏത്തരത്തിലുള്ള വ്യവസായങ്ങൾക്ക് ഫാക്ടറി പെർമിറ്റ് അംഗീകാരം ആവശ്യമാണ്?

10-ൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന ഏതെങ്കിലും വ്യവസായശാലകൾ രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിന്മുമ്പ്ഫാക്ടറി പെർമിറ്റ് അംഗീകാരം നേടേണ്ടതുണ്ട്. 10-ൽ താഴെതൊഴിലാളികളുള്ള ഫാക്ടറികൾക്കു ഫാക്ടറീസ് ആക്ട് 1948-ലെ സെക്ഷൻ 85 വിജ്ഞാപനമനുസരിച്ച് ഉള്ള രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്.